Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചീരംകുന്നുംപുറം ക്ഷേത്രത്തില്‍ ശ്രീകോവില്‍ നവീകരണം തുടങ്ങി
12/10/2023
വൈക്കം കിഴക്കേനട ചീരംകുന്നുംപുറം ക്ഷേത്രത്തിലെ ശ്രീകോവില്‍ നവീകരണത്തിന്റെ ദീപപ്രകാശനം മേല്‍ശാന്തി വടശ്ശേരി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.
 
വൈക്കം: കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ടബന്ധ നവീകരണ കലശത്തിന്റെ ഭാഗമായി ശ്രീകോവില്‍ നവീകരണ ചടങ്ങുകള്‍ തുടങ്ങി. ശ്രീകോവിലിന്റെ എല്ലാ ഭാഗങ്ങളും കരിങ്കല്‍ ശിലകള്‍ പാകി മോടി പിടിപ്പിക്കും. ചടങ്ങിന്റെ ദീപപ്രകാശനം മേല്‍ശാന്തി വടശ്ശേരി ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി നിര്‍വഹിച്ചു.
ക്ഷേത്രം പ്രസിഡന്റ് ബി ജയകുമാര്‍,സെക്രട്ടറി രാജേന്ദ്രദേവ്, കണ്‍വീനര്‍ രാധാകൃഷ്ണന്‍ നായര്‍, സന്തോഷ് ആറുകണ്ടത്തില്‍, കെ.ഡി സന്തോഷ്, കെ.ജി രാജലക്ഷ്മി, ശ്രീകുമാരി യു നായര്‍, ഗീതാ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. മാഞ്ചോട്ടി മഠത്തില്‍ പരേതനായ ഗോപാലകൃഷ്ണന്‍ നായരുടെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ വഴിപാടായി സമര്‍പ്പിക്കുന്നതാണ് ശ്രീകോവിലിന്റെ നവീകരണം.