Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിഎംഎവൈ -ലൈഫ് പദ്ധതി: ഇന്‍ഷുറന്‍സ് പരിരക്ഷ കാര്‍ഡ് വിതരണം ചെയ്തു
12/10/2023
വൈക്കം നഗരസഭയില്‍ പിഎംഎവൈ - ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ കാര്‍ഡ് വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: നഗരസഭ പിഎംഎവൈ -ലൈഫ് മിഷന്‍ പദ്ധതിയില്‍പെടുത്തി 2017  മുതല്‍ 2021 വരെ കാലയളവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ക്കുള്ള സൗജന്യ ഭവന ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം നടത്തി. നഗരസഭയുടെ 26 വാര്‍ഡുകളിലായി 147 കുടുംബങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ആനുകൂല്യം ലഭിക്കുന്നത്. സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന കാര്‍ഡ് വിതരണം ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ആധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍ അയ്യപ്പന്‍, എസ് ഹരിദാസന്‍ നായര്‍, ബിന്ദു ഷാജി, സിന്ധു സജീവന്‍, കൗണ്‍സിലര്‍മാരായ രാജശ്രീ വേണുഗോപാല്‍, കവിതാ രാജേഷ്, ആര്‍ സന്തോഷ്, അശോകന്‍ വെള്ളവേലി, എബ്രഹാം പഴയകടവന്‍,  എം.കെ മഹേഷ്, പിഎംഎവൈ പദ്ധതി ഭാരവാഹികളായ കെ.ജി രമ്യ ,ജോബി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.