Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഡേൺ റൈസ് മിൽ: കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
10/10/2023
വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിന്റെ സംരക്ഷണം ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബണ്ട് റോഡില്‍ നിന്ന് റൈസ് മില്ലിലേയ്ക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് കെ.സി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ കര്‍ഷകരുടെ പ്രതീക്ഷയായ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നൂറു കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. വെച്ചൂര്‍ ബണ്ട് റോഡ് ജങ്ഷനില്‍ നിന്നും മോഡേണ്‍ റൈസ് മില്ലിലേയ്ക്ക് നീങ്ങിയ മാര്‍ച്ചില്‍ കുമരകം, വെച്ചൂര്‍, അച്ചിനകം, കൈപ്പുഴ, തലയാഴം മേഖലകളിലെ പാടശേഖര സമിതി അംഗങ്ങളും കര്‍ഷകരും സമരത്തിൽ പങ്കെടുത്തു. മോഡേണ്‍ റൈസ് മില്ലില്‍ നെല്ല് സംഭരണം നിലച്ചതോടെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. ബണ്ട് റോഡ് ജങ്ഷനില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി വിജയന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ ഉൽപാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും വെച്ചൂര്‍ മോഡേണ്‍ റൈസ് മില്‍ സംഭരിക്കണമെന്ന് കെ.സി വിജയന്‍ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് സാജന്‍ വി ജോസഫ്, വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയന്‍, കെ.ബിനിമോന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ടി സണ്ണി, ഷൈന്‍ പ്രകാശ്, ആര്‍ റോയി, അഡ്വ. എ സനീഷ്‌കുമാര്‍, ജയ്‌ജോണ്‍ പേരയില്‍, ടി.എ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.