Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം ബാലമുരുകന്‍ സാന്ത്വനം ചാരിറ്റബില്‍ ട്രസ്റ്റ് വാര്‍ഷികം നടത്തി
10/10/2023
ഉദയനാപുരം അക്കരപ്പാടം ബാലമുരുകന്‍ സാന്ത്വനം ചാരിറ്റബില്‍ ട്രസ്റ്റിന്റെ വാര്‍ഷിക സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അക്കരപ്പാടം ഗ്രാമവാസികളുടെ ക്ഷേമധര്‍മ പ്രവര്‍ത്തനത്തിന് രൂപീകരിച്ച ബാലമുരുകന്‍ സാന്ത്വനം ചാരിറ്റബില്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികം അക്കരപ്പാടം ഗവ. യു.പി സ്‌കൂളില്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ജി ജയന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.ആര്‍ രതീഷ് പ്രവര്‍ത്തന, സെക്രട്ടറി ടി.കെ ജയകുമാര്‍, ഡോ. ഹേമ രാജേഷ്, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇ.ആര്‍ നടേശന്‍, അക്കരപ്പാടം ശശി, എ.പി നന്ദകുമാര്‍, എം.സി അനില്‍കുമാര്‍, ടി സജീവ്, ഒ.എം ഉദയപ്പന്‍, ഗിരിജ പുഷ്‌കരന്‍, പി.എന്‍ ദാസന്‍, പി.ടി ജോസ്, ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി സദാശിവന്‍, പി.എന്‍ രാമകൃഷ്ണന്‍, പ്രദീപ് കുര്യാളത്തറ എന്നിവര്‍ പ്രസംഗിച്ചു. എംബിബിഎസിന് പ്രവേശനം ലഭിച്ച അഭിരാമി ജയകുമാറിനെയും പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തൊഴിലുറപ്പ്  തൊഴിലാളികളെ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പുകളും വിതരണം ചെയ്തു.