Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപ്പര്‍ കുട്ടനാട്ടിലെ മുഴുവന്‍ നെല്ലും മോഡേണ്‍ റൈസ് മില്‍ സംഭരിക്കണം: ഐഎന്‍ടിയുസി
09/10/2023
അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ മുഴുവന്‍ നെല്ലും മോഡേണ്‍ റൈസ് മില്‍ സംഭരിക്കണമെന്നാവശ്യപ്പെട്ട് മില്ലിനുമുന്നില്‍ ഐഎന്‍ടിയുസി നടത്തിയ ധര്‍ണ ദേശീയ നിര്‍വാഹക സമിതി അംഗം തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സംഭരിച്ച് കര്‍ഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിനു മുന്നില്‍ ധര്‍ണ നടത്തി. സ്വകാര്യ മില്‍ ഉടമകളെയും അന്യസംസ്ഥാന അരിലോബികളെയും വഴിവിട്ട് സഹായിക്കുന്ന നയം ഒഴിവാക്കി റൈസ് മില്‍ അധികാരികള്‍ സ്വന്തം നാട്ടിലെ ജനങ്ങളുടെ സഹായിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഐഎന്‍ടിയുസി ദേശിയ നിര്‍വാഹക സമിതി അംഗം തോമസ് കല്ലാടന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മോഡേണ്‍ റൈസ് മില്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള മാനേജ്മെന്റിന്റെ ഗൂഢനീക്കം അവസാനിപ്പിക്കണമെന്ന് തോമസ് കല്ലാടന്‍ ആവശ്യപ്പെട്ടു.
ജില്ലാസെക്രട്ടറി ഷാജി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി, ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ടി സണ്ണി, പി.വി ജയന്തന്‍, കെ ബിനിമോന്‍, ഷാജി വല്ല്യൂത്തറ, ടി.എ മനോജ് എന്നിവര്‍ പ്രസംഗിച്ചു.