Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ പഞ്ചായത്ത് കേരളോത്സവം: വിളംബര ജാഥ നടത്തി
09/10/2023
വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന കേരളോത്സവത്തിന്റെ വിളംബര ജാഥ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം ഒക്ടോബര്‍ 14 വരെ വിവിധ ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തും. കേരളോത്സവത്തിന് മുന്നോടിയായി വിളംബരജാഥ നടത്തി. അച്ചിനകം സല്യൂട്ട് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച വിളംബരജാഥ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്തു. നിരവധി കലാ -കായിക താരങ്ങള്‍ ജാഥയില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സോജി ജോര്‍ജ്, പി.കെ മണിലാല്‍, ബീന കളത്തില്‍, മെമ്പര്‍മാരായ മിനിമോള്‍, ബിന്ദുരാജ്, സ്വപ്‌ന മനോജ്, കണ്‍വീനര്‍മാരായ സനല്‍ ജോസ്, അഭിലാഷ് എന്നിവര്‍ നേതൃത്വം നല്‍കി. അച്ചിനകം സല്യൂട്ട് ഗ്രൗണ്ട്, സെന്റ് മൈക്കിള്‍സ് സ്‌കൂൾ ഗ്രൗണ്ട്, എന്നിവിടങ്ങളിലാണ് കലാ-കായിക മത്സരങ്ങള്‍ നടത്തുന്നത്. നൂറിലധികം കലാ-കായിക താരങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. 14ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്യും.