Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഞ്ച് ലിററര്‍ ചാരായവും, 150 ലിറററോളം വാഷും അധികൃതര്‍ പിടിച്ചെടുത്തു.
03/05/2016

വൈക്കപ്രയാര്‍ കണിയാടത്ത് സുധീഷിന്റെ പുരയിടത്തില്‍നിന്ന് അഞ്ച് ലിററര്‍ ചാരായവും, 150 ലിറററോളം വാഷും വാററുപകരണങ്ങളും ചാരായം കടത്തിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും മൂന്ന് മൊബൈല്‍ ഫോണുകളും എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു. സുധീഷ്, സഹോദരന്‍ സതി, ആഞ്ഞിലിത്തറ വീട്ടില്‍ സാംജി, ഇലഞ്ഞിത്തറ വീട്ടില്‍ സജി എന്നിവര്‍ ചേര്‍ന്ന് ചാരായം വാററുന്നതായി വിവരം ലഭിച്ചതനുസരിച്ച് വൈക്കം എക്‌സൈസ് റേഞ്ച് സംഘം പ്രദേശം വളഞ്ഞു. എന്നാല്‍ തോടുകളും ചതുപ്പുനിലങ്ങളും താണ്ടി ഇവര്‍ രക്ഷപെട്ടു. ഇതേത്തുടര്‍ന്ന് ഇവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കല്യാണ വീടുകളിലേക്ക് ആവശ്യാനുസരണം വാറ്റികൊടുത്തുകൊണ്ടിരിക്കുകയായിരുന്നു ഇവര്‍. നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ടിന്റെ ഭാഗമായി എക്‌സൈസ് അധികൃതര്‍ റെയ്ഡുകളും പരിശോധനകളും ശക്തമാക്കിയിരുന്നു. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പട്രോളിംഗ് യൂണിറ്റും സജീവമായുണ്ട്. വൈക്കം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ് ജെയിംസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഉസ്മാന്‍, ടി.ആര്‍ ജയകുമാര്‍, പി.ആര്‍ രാജു, പ്രിവന്റീവ് ഓഫീസര്‍ ടി.എച്ച് ഷെഫീഖ്, കെ.വി അഭിലാഷ്, ദീപേഷ്, മനോജ്കുമാര്‍, ജ്യോതി, സുനില്‍കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.