Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബിഎഡ് കോളേജില്‍ നേത്രപരിശോധന ക്യാമ്പ് നടത്തി
06/10/2023
വൈക്കം ബിഎഡ് കോളേജില്‍ കൊച്ചി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബിഎഡ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെയും നഗരസഭ 19-ാം വാര്‍ഡിന്റെയും നേതൃത്വത്തില്‍ കൊച്ചി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ ക്യാമ്പ് സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ലേഖ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. എ മഞ്ജു, പ്രോഗ്രാം ഓഫീസര്‍ പി.എം വിനീത, സെക്രട്ടറി മുഹമ്മദ് ഇര്‍ഷാദ്, കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, പ്രീത രാജേഷ്, ബിന്ദു ഷാജി, രേണുക രതീഷ്, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ ടി.ആര്‍ മണികണ്ഠന്‍, ശ്രീദേവി അനിരുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.