Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴം പഞ്ചായത്തിലെ വിവിധ റോഡുകളില്‍ വഴി വിളക്കുകള്‍ സ്ഥാപിച്ചു
05/10/2023
തലയാഴം പഞ്ചായത്തിലെ വിവിധ റോഡുകളില്‍ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയന്‍ നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം പഞ്ചായത്ത് നിവാസികളുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് വഴി വിളക്കുകള്‍ സ്ഥാപിച്ചു. പഞ്ചായത്തിലെ പ്രധാനപ്പെട്ട 13 റോഡുകളിലാണ് വഴി വിളക്കുകള്‍ സ്ഥാപിച്ചത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പെടുത്തി 15 വാര്‍ഡുകളിലെ 13 റോഡുകളിലാണ് 19 ലക്ഷം രൂപ ചെലവഴിച്ചു പദ്ധതി നടപ്പിലാക്കിയത്. തോട്ടകം പള്ളി-എ.കെ.ജി റോഡ്, മയിലാത്തുപള്ളി-മലയില്‍ റോഡ്, വാളംപടി- കണ്ണാട്ടുപടി റോഡ്, തുരുത്തിപ്പള്ളി- അമ്പലം, വെമ്പറമ്പ്- മുണ്ടിക്കണ്ണത്ത്, പള്ളിയാട്-മണ്ണാറക്കണ്ടം, തറേപ്പറമ്പ്- പറപ്പള്ളി, കരിവേലി- കോളേജ്, കുരിശുപള്ളി-കരിവേലി തുടങ്ങിയ 13 റോഡുകളിലാണ് തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
വൈക്കം-വെച്ചൂര്‍ റോഡിനോടനുബന്ധിച്ചു കിടക്കുന്ന ഇടറോഡുകളിലൂടെയുള്ള രാത്രി യാത്ര ഏറെ ദുഷ്‌കരമായിരുന്നു. ഇരുട്ട് മൂടികിടക്കുന്ന റോഡിലൂടെ നടന്നു പോകുന്നവര്‍ക്ക് നേരെ തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെരുവുവിളക്കുകള്‍ പ്രകാശം ചൊരിയുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമാണുണ്ടാകുന്നത്. ഓണംപള്ളി- പാക്കണ്ടം റോഡില്‍ തെരുവുവിളക്കുകള്‍ തെളിയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രമേഷ് പി ദാസ് അധ്യക്ഷത വഹിച്ചു. മുന്‍പ്രസിഡന്റ് കെ ബിനിമോന്‍, പഞ്ചായത്ത് അംഗങ്ങളായ ഷീജ ഹരിദാസ്, ടി മധു, വൈസ് പ്രസിഡന്റ് ജെല്‍സി സോണി, സ്മിത റെയ്ന, സരിത പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.