Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ബ്ലോക്ക് പഞ്ചായത്ത് പഠനമുറി നല്‍കി
05/10/2023
പട്ടികജാതി പട്ടിക വര്‍ഗ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ പഠനമുറിയുടെ താക്കോല്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്‌ കൈമാറുന്നു.

വൈക്കം: പട്ടികജാതി പട്ടിക വര്‍ഗ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ പഠനമുറിയുടെ താക്കോല്‍ ദാനം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത്‌ നിര്‍വഹിച്ചു. വെച്ചൂര്‍ പഞ്ചായത്തിലെ അംബേദ്കര്‍ കോളനിയിലെ സംഗീര്‍ത്ത് എന്ന വിദ്യാര്‍ഥിക്കാണ് പഠനമുറി നല്‍കിയത്. രണ്ടു ലക്ഷം രൂപയാണ് അനുവദിച്ചത്. ആകെ 20 കുട്ടികള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് പഠനമുറി അനുവദിച്ചത്. പക്ഷാചാരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ്, കോളനി ശുചീകരണം, ഉന്നത വിജയികളെ അനുമോദിക്കല്‍ തുടങ്ങി വിവിധ പരിപാടികളാണ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ഷൈലകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വീണ അജി, എസ് മനോജ് കുമാര്‍, വാര്‍ഡ് മെമ്പര്‍ എന്‍ സുരേഷ് കുമാര്‍, പട്ടികജാതി വികസന ഓഫീസര്‍ അരുണ്‍രാജ്, പ്രശാന്ത്, ഭീംരാജ്, ചിന്തു വര്‍ഗീസ്, പി.വി ദിവ്യ, ബി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.