Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഖരമാലിന്യ പരിപാലനം: പൊതുജനാഭിപ്രായം തേടി വൈക്കം നഗരസഭ
04/10/2023
വൈക്കം നഗരസഭയുടെ ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിന്റെ ആലോചന യോഗം ചെയര്‍പേഴ്സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഖരമാലിന്യപരിപാലനത്തില്‍ പൊതുജനാഭിപ്രായം തേടി  വൈക്കം നഗരസഭ. ഇതിന്റെ ഭാഗമായി നടന്ന ആലോചനയോഗം വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു.
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് (കെ.എസ്.ഡബ്ല്യു.എം.പി) ആണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതും ഖരമാലിന്യ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്നത്.
നഗരസഭയില്‍ പ്രതിദിനം ഏഴ് ടണ്ണോളം ഖരമാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കപെടുന്നുണ്ടെന്നാണ് കണ്ടെത്തല്‍. അതില്‍ മൂന്ന് ടണ്ണോളം ഖരമാലിന്യങ്ങള്‍ മാത്രമാണ് ശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെടുന്നുണ്ട് എന്നാണ് കെ.എസ്.ഡബ്ല്യു.എം.പി നടത്തിയ പഠനത്തില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനം ഒരുക്കുകയും ജനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
യോഗത്തില്‍ കെ.എസ്.ഡബ്ല്യ.എ.പി ടെക്നിക്കല്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്‍സി എഞ്ചിനീയര്‍ കെ ജിഷ്ണു രൂപരേഖയുടെ കരട് അവതരിപ്പിച്ചു.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സജീവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണന്‍ വിഷയാവതരണം നടത്തി. കൗണ്‍സിലര്‍മാരായ എസ്.ഹരിദാസന്‍ നായര്‍, ലേഖ ശ്രീകുമാര്‍, അശോകന്‍ വെള്ളവേലില്‍, എ.സി മണിയമ്മ, എബ്രാഹം പഴയകടവന്‍, കവിത രാജേഷ്, ബി ചന്ദ്രശേഖരന്‍, ബി രാജശേഖരന്‍, രാജശ്രീ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.