Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയാഴത്ത് ലൈഫ് ഭവനപദ്ധതി പ്രതിസന്ധി: ബിജെപി ധര്‍ണ നടത്തി
04/10/2023
തലയാഴം ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതിയില്‍പെടുത്തി അനുവദിച്ച വീടുകളുടെ ഗുണഭോക്താക്കള്‍ക്ക് തുക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പടിക്കല്‍ ബിജെപി നടത്തിയ ധര്‍ണ വൈക്കം മണ്ഡലം വൈസ് പ്രസിഡന്റ് പ്രീജു കെ ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതിയില്‍പെടുത്തി വീട് അനുവദിച്ച ഗുണഭോക്താക്കള്‍ക്ക് സമയബന്ധിതമായി നല്‍കുമെന്ന് പ്രഖ്യാപിച്ച ഗഡുക്കള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഭാരതീയ ജനതാപാര്‍ട്ടി തലയാഴം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ സമരം നടത്തി. 15 വാര്‍ഡുകളില്‍ 75 വാര്‍ഡുകളാണ് അനുവദിച്ചത്. ആദ്യഘഡു ലഭിച്ചതോടെ എല്ലാവരും വീട് പൊളിച്ച് അടിത്തറ പാകി. എന്നാല്‍ തുടര്‍ന്നുള്ള ഗഡുക്കള്‍ നിലച്ചതോടെ വീട് പൊളിച്ചു മാറ്റിയ ഗുണഭോക്താക്കള്‍ ജീവിത സൗകര്യം ഇല്ലാതെ വിഷമിക്കുകയാണ്. മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും അടിയന്തരമായി തുക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം സമര്‍പ്പിച്ചു. ബിജെപി വൈക്കം മണ്ഡലം വൈസ് പ്രസിഡന്റ് പ്രീജു കെ ശശി സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സെക്രട്ടറി എസ് ജയശ്രീ, ഒബിസി മോര്‍ച്ച ജനറല്‍ സെക്രട്ടറി എം തമ്പി, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.ബി ബാബു, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സനോ വി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.