Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധി ജയന്തി: കോണ്‍ഗ്രസ് സ്മൃതി സംഗമം സംഘടിപ്പിച്ചു
03/10/2023
വൈക്കം ബ്ലോക് കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തില്‍ നടത്തിയ ഗാന്ധിസ്മൃതി സംഗമം കെപിസിസി അംഗം മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി സ്മൃതി സംഗമം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ ഗാന്ധിജിയുടെ ഛായാചിത്രം അലങ്കരിച്ച് വെച്ച് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നുനടന്ന സ്മൃതിസംഗമം കെപിസിസി അംഗം മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ടി ഉണ്ണി അധ്യക്ഷത വഹിച്ചു. നേതാക്കളായ ജയ്ജോണ്‍ പേരയില്‍, ഷാജി വല്ലൂത്തറ, എ സമ്പത്ത് കുമാര്‍, ടി.എസ് സെബാസ്റ്റ്യന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം, ബി ചന്ദ്രശേഖരന്‍, ഗിരിജ ജോജി, കെ.കെ സചിവോത്തമന്‍, ബി രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗാന്ധി തന്നെ മാര്‍ഗം, ഗാന്ധിയിലേക്ക് മടങ്ങാം എന്ന സന്ദേശവുമായി തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു. ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന, ഗാന്ധിജയന്തി സമ്മേളനം, സാംസ്‌കാരിക സംഗമം തുടങ്ങിയ വിപുലമായ പരിപാടികള്‍ നടന്നു. ബ്ലോക്ക് പ്രസിസന്റ് എം.കെ ഷിബു അധ്യക്ഷത വഹിച്ചു. പി.വി പ്രസാദ്, എം.ജെ ജോര്‍ജ്, കെ.കെ ഷാജി, വിജയമ്മ ബാബു, ഷൈന്‍ പ്രകാശ്, കെ.കെ രാജു, പി.വി സുരേന്ദ്രന്‍, പ്രമോദ് സുഗുണന്‍, കെ.എം നിസാര്‍, പി.കെ അനില്‍കുമാര്‍, കെ.എം രഞ്ജിത്ത്, അനിത സുഭാഷ്, കുമാരി കരുണാകരന്‍, ഗിരിജ ജോജി, കെ.കെ ബിനുമോന്‍ എം.കെ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.