Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യ മുക്തം വൈക്കം: ശുചീകരണ യജ്ഞവുമായി ഗാന്ധിജയന്തി ആഘോഷം
03/10/2023
'മാലിന്യ മുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ നടത്തിയ ശുചിത്വ സന്ദേശ റാലി സി.കെ.ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ശുചീകരണ യജ്ഞം നടത്തി. ജനുവരി 30 വരെ നടക്കുന്ന ക്യാമ്പയിനിന്റെ രണ്ടാംഘട്ടത്തിലെ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായത്.
വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ശുചിത്വ സന്ദേശ റാലി നടത്തി. കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവര്‍ റാലിയില്‍ അണിനിരന്നു. നഗരസഭാ കവാടത്തില്‍ സി.കെ ആശ എംഎല്‍എ സന്ദേശ റാലി ഉദ്ഘാടനം ചെയ്തു. കച്ചേരിക്കവല, വടക്കേനട, കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, ബോട്ട് ജെട്ടി റോഡ് എന്നിവിടങ്ങളിലൂടെയാണ് റാലി നീങ്ങിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗണ്‍സിലര്‍ ബി.രാജശേഖരന്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാലിന്യമുക്തനവകേരളം പദ്ധതി പ്രചാരണ ബോധവല്‍ക്കരണ നടപടികളുടെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ വെച്ചൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെന്റ് മൈക്കിള്‍സ്, ദേവീവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് റാലി നടത്തി. ബണ്ട് റോഡ് ജങ്ഷനില്‍ നിന്നാരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം യൂസര്‍ ഫീ ഈടാക്കി ശേഖരിക്കുന്ന നടപടികള്‍ ഏകദേശം പൂര്‍ത്തിയായി. ഇരു സ്‌കൂളുകളിലെയും എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി, റെഡ്‌ക്രോസ്, കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സോജി ജോര്‍ജ്, പി.കെ മണിലാല്‍, അംഗങ്ങളായ ആന്‍സി തങ്കച്ചന്‍, ബിന്ദു രാജ്, സ്വപ്ന മനോജ്, മിനിമോള്‍, ഡോ. ഷാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് വേണു, ജീവനക്കാരായ സുധീന്ദ്ര ബാബു, കിരണ്‍, പ്രധാനാധ്യാപകരായ ഗീത, ഷൈജ, അധ്യാപകരായ ഷിനു തോമസ്, ജയന്‍ കുമാര്‍, അരുണ്‍, അനില്‍, ജിയോ ബി.ജോസ്, നീതു, രാഖി, സജിമോള്‍, ആന്‍സമ്മ, രമ്യ, രാജി, സാന്ദ്ര എന്നിവര്‍ നേതൃത്വം നല്‍കി.
വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ ആഭിമഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരം വൃത്തിയാക്കി ചെടികള്‍ നട്ടു. ക്ലബ്ബ് പ്രസിഡന്റ് പി.എ സുധീരന്റെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. ക്ലബ്ബ് പ്രൊജക്ട് ഡയറക്ടര്‍ ടി.രാജേന്ദ്രന്‍, ഡിപ്പോ ഇന്‍സ്‌പെക്ടര്‍ സാബുരാജ്, ക്ലബ്ബ് സെക്രട്ടറി ജോയി മാത്യു, എ.ജി ജീവന്‍ ശിവറാം, ഡോ. എ.മനോജ്, എം.സന്ദീപ്, രാജന്‍ പൊതി, സിറില്‍ മഠത്തില്‍, പി.സി സുധീര്‍, അനീഷ്, എസ്.വിജയകുമാര്‍, ക്യാപ്റ്റന്‍ വിനോദ് കുമാര്‍, എന്‍.കെ സെബാസ്റ്റ്യന്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.
വൈക്കം തേജസ് നഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ വിതരണം, റോഡു ശുചീകരണം, അനുസ്മരണം എന്നിവയോടെ ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിജിയുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനക്കുശേഷം നടത്തിയ ജയന്തി ആഘോഷം ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി ഉദ്ഘാടനം ചെയ്തു. റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി എന്നിവര്‍ അംഗങ്ങള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. അഭിനവ് സുനില്‍, അരുണവ് സുനില്‍ എന്നിവരുടെ കരകൗശല പ്രദര്‍ശനവും സമ്മാനദാനവും നടന്നു. യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ രാഹുല്‍, അസോസിയേഷന്‍ സെക്രട്ടറി ബിജു സി.പാലേത്ത്, ട്രഷറര്‍ കൃഷ്ണമ്മ കാട്ടിക്കുഴി, വൈസ് പ്രസിഡന്റ് സിറിയക് ജോണി, ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാര്‍, മറ്റ് കമ്മിറ്റി അംഗങ്ങള്‍, അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. റോട്ടറി ക്ലബ്ബ് അംഗങ്ങളായ ശ്രീനാരായണന്‍ നായര്‍, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് മാത്യു കെ.ജോസഫ്, സെക്രട്ടറി സുരേഷ് കുമാര്‍, താലൂക്ക് റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ കണ്‍വീനര്‍ ശിവരാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് വൈക്കം റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പ്രസിഡന്റ് ജെറി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ജയിംസ് പാലയ്ക്കല്‍, സണ്ണി കുര്യാക്കോസ്, ഇ.കെ ലൂക്ക്, ജോഷി ജോസഫ്, കെ.പി.ശിവജി, ഐസക് പെരുവേലില്‍, ജെയിംസ് കുര്യന്‍, സജിത് സുഗതന്‍ എന്നിവര്‍ പങ്കെടുത്തു.