Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിപുലമായ കര്‍മ പദ്ധതിയുമായി വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍
01/10/2023
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ 97 കരയോഗങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന സ്ത്രീശാക്തീകരണ കരയോഗതല കര്‍മ പരിപാടി യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ കീഴിലുള്ള മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ യൂണിയന്റെ കീഴിലുള്ള 97 കരയോഗങ്ങളില്‍ സ്ത്രീ ശാക്തീകരണം കരയോഗതലത്തില്‍ കര്‍മ പരിപാടി പദ്ധതി തുടങ്ങി. ഒരു കരയോഗത്തില്‍ ഒരു സംരംഭം, ഓരോ ഭവനവും ഒരു തൊഴില്‍ശാല എന്ന സന്ദേശവുമായാണ് സംരഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് പദ്ധതി ഉദ്ഘാടനം ചെയ്തു. കോട്ടയം താലൂക്ക്  എന്‍.എസ്.എസ് യൂണിയന്‍ സെക്രട്ടറി എ.എം രാധാകൃഷ്ണന്‍ നായര്‍ പദ്ധതി വിശദീകരണം നടത്തി.
97 കരയോഗങ്ങളിലെ വനിതാസമാജം പ്രസിഡന്റ് സെക്രട്ടറിമാര്‍ പങ്കെടുത്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി വേണുഗോപാല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എസ് കുമാര്‍, എംഎസ്എസ്എസ് പ്രസിഡന്റ് സി.പി നാരായണന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി കെ രാജഗോപാല്‍, വനിതാ യൂണിയന്‍ സെക്രട്ടറി മീരാ മോഹന്‍ദാസ്, ലീലാമണിയമ്മ, ശ്രീകലാ ദിലീപ്, ഇന്ദിര മുരളീധരന്‍, ജയ രാജശേഖരന്‍, എം.എസ് ഗീത, എന്‍ മധു, സി.എന്‍ ഓമന, മഞ്ജു, പി.എസ് വേണുഗോപാല്‍, അയ്യേരി സോമന്‍, ജഗദീഷ് കുമാര്‍, രാജശേഖരന്‍, വി.കെ ശ്രീകുമാര്‍, പി.ആര്‍ ഗോപാലകൃഷ്ണന്‍, എസ്.വി സുരേഷ്, കെ അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.