Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബശ്രീയുടെ നേതൃത്വത്തില്‍ വൈക്കത്ത് 'തിരികെ സ്‌കൂളിലേയ്ക്ക്' പരിപാടി തുടങ്ങി
01/10/2023
വൈക്കം നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളില്‍ നടപ്പാക്കുന്ന തിരികെ സ്‌കൂളിലേയ്ക്ക്' പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:  നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളിലേയ്ക്ക്' ക്യാമ്പയിന്‍ തുടക്കമായി. നഗരപരിധിയിലുള്ള ഗേള്‍സ് ഹൈസ്‌കൂള്‍, വെസ്റ്റ് ഹൈസ്‌കൂള്‍, ടി.കെ മാധവന്‍ യു.പി സ്‌കൂള്‍, പോളശ്ശേരി എല്‍പി സ്‌കൂള്‍, അയ്യര്‍കുളങ്ങര യുപി സ്‌കൂള്‍, സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലാണ് ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെ  'തിരികെ സ്‌കൂളിലേയ്ക്ക്' പരിപാടി സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ അസംബ്ലി, ഈശ്വര പ്രാര്‍ത്ഥന, പ്രതിജ്ഞ തുടങ്ങി സ്‌കൂള്‍ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ച് ക്യാമ്പയിന്‍ നടത്തുന്നത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു സജീവന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അയ്യപ്പന്‍, കൗണ്‍സിലര്‍ എ.സി മണിയമ്മ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സല്‍ബി ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.