Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സബ് ആര്‍.ടി ഓഫീസില്‍ ഇഷ്ട നമ്പര്‍ വാങ്ങാന്‍ വാഹനത്തിന്റെ വിലയുടെ മൂന്നില്‍രണ്ട് തുക നല്‍കി ലേലം പിടിച്ച് വെള്ളൂര്‍ സ്വദേശി സോമന്‍ താരമായി.
03/05/2016

സബ് ആര്‍.ടി ഓഫീസില്‍ ഇഷ്ട നമ്പര്‍ വാങ്ങാന്‍ വാഹനത്തിന്റെ വിലയുടെ മൂന്നില്‍രണ്ട് തുക നല്‍കി ലേലം പിടിച്ച് വെള്ളൂര്‍ സ്വദേശി സോമന്‍ താരമായി. എഫ് സീരീസില്‍ നമ്പര്‍ ബുക്കിംഗ് ആരംഭിച്ചതിനെ തുടര്‍ന്ന് ആഴ്ചയില്‍ 20 നമ്പറുകള്‍ക്ക് ഒന്നിലധികം അപേക്ഷകരുള്ളതിനാല്‍ പരസ്യലേലമാണ് ഇപ്പോള്‍ നടക്കുന്നത്. കെ.എല്‍ 36 എഫ് 36 എന്ന നമ്പറാണ് റെക്കോഡ് ലേലത്തില്‍ പോയത്. കെ.എല്‍ 36 എഫ് 10 എന്ന നമ്പറിന് മൂന്ന് പേര്‍ ലേലത്തില്‍ പങ്കെടുത്തു. ഇവ രണ്ടും സര്‍ക്കാരിന് വന്‍നികുതി വരുമാനമാണ് നേടിക്കൊടുത്തത്. ഇതുള്‍പ്പെടെ 20 നമ്പറുകളാണ് ഈ ആഴ്ച വിതരണം ചെയ്തത്. ഇതില്‍ തടത്തില്‍ വീട്ടില്‍ ജോബി ജോര്‍ജ്ജ് എന്നയാള്‍ ലംബോര്‍ഡ് വിഭാഗത്തില്‍പ്പെട്ട തന്റെ വിദേശകാറിന്റെ നമ്പര്‍ ഡല്‍ഹി രജിസ്‌ട്രേഷനില്‍നിന്നും മാറ്റി കെ.എല്‍ 36 എഫ് 1 എന്ന നമ്പര്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ ഒടുക്കി. ഇപ്പോള്‍ അന്യ സംസ്ഥാനങ്ങളിലെ രജിസ്റ്റര്‍ നമ്പറുകള്‍ മാറ്റി ഇവിടേക്ക് നമ്പര്‍ എടുക്കുമ്പോഴും ഫാന്‍സി നമ്പറുകള്‍ റിസര്‍വ് ചെയ്യാന്‍ സൗകര്യമുണ്ട്. ഈ ആഴ്ച ഇപ്രകാരം നല്‍കുന് നമ്പറുകള്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ വാഹനപരിശോധനക്ക് വിധേയമാക്കിയില്ലെങ്കില്‍ നമ്പര്‍ ലാപ്‌സാകും. ഇ സീരീസില്‍ അവശേഷിക്കുന്ന നമ്പറുകള്‍ സാധാരണ വാഹനങ്ങള്‍ക്ക് വിതരണം ചെയ്തു പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ സീരീസില്‍ ബുക്ക് ചെയ്ത് അടയ്ക്കാതെ ബാക്കികിടക്കുന്ന നമ്പറുകള്‍ 3000 രൂപയ്ക്ക് നല്‍കുന്നതാണ്. എഫ് സീരീസില്‍ 208 വരെയുള്ള നമ്പറുകള്‍ ഈ ആഴ്ച ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത് അറിയിച്ചു.