Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക ഹൃദയദിനാചരണം: സെമിനാര്‍ നടത്തി
30/09/2023
വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെയും ശ്രീ മഹാദേവ കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോകഹൃദയദിനാചരണത്തോടനുബന്ധിച്ച്നടത്തിയസെമിനാര്‍ ഹൃദ്‌രോഗ വിദഗ്ധന്‍ ഡോ. രാജു വി.കടമാട്ട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെയും ശ്രീ മഹാദേവ കോളജിന്റേ യും സംയുക്താഭിമുഖ്യത്തില്‍ ലോക ഹൃദയദിനം ആചരിച്ചു. കോളേജ് ഹാളില്‍ നടന്ന സമ്മേളനം ഹൃദ്‌രോഗ വിദഗ്ധന്‍ ഡോ. രാജു വി കടമാട്ട് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.എ സുധീരന്‍ അധ്യക്ഷത വഹിച്ചു. 'ഹൃദയ പരിപാലനത്തിലെ നൂതന ശാസ്ത്രീയ കാഴ്ചപ്പാടുകള്‍' എന്ന വിഷയത്തില്‍ ഡോ. രാജു വി.കടമ്മാട്ട് ബോധവല്‍കരണ ക്ലാസ് നടത്തി. പ്രൊജക്ട് ഡയറക്ടര്‍ ടി.രാജേന്ദ്രന്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ആര്യ എസ് നായര്‍, എ.ജി ജീവന്‍ ശിവറാം, സെക്രട്ടറി ജോയി മാത്യു, റോട്ടേറിയന്‍മാരായ ഡി.നാരായണന്‍ നായര്‍, രാജന്‍ പൊതി, വിജയകുമാര്‍, ശ്രീരേഖ സുധീറാണി സെബാസ്റ്റ്യന്‍, രാജി രാജന്‍, എന്‍.കെ സെബാസ്റ്റ്യന്‍  അധ്യാപകരായ ആശ ഗിരീഷ്, എം.എസ് ശ്രീജ എന്നിവര്‍ പങ്കെടുത്തു.