Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'സനാതന അധര്‍മത്തെ ശാശ്വതമായി നിലനിര്‍ത്തുമെന്ന പ്രഖ്യാപനം അപലപനീയം'
29/09/2023
ശ്രീനാരായണ മാനവധര്‍മം കൂട്ടായ്മയുടെ നേതൃത്വത്തില്‍  ശ്രീനാരായണ ഗുരുദേവന്റെ വൈക്കം സന്ദര്‍ശനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഏകദിന സെമിനാറിന്റെ സമാപന സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മനുഷ്യത്വവിരുദ്ധവും ജനങ്ങളെ ജന്മത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതും ഭൂരിപക്ഷം മനുഷ്യരെ കീഴാളരാക്കുന്നതുമായ സനാതന വര്‍ണാശ്രമ ധര്‍മത്തെ ശാശ്വതമായി നിലനിര്‍ത്തുമെന്ന ഗ്ലോബല്‍ ബ്രാഹ്‌മിണ്‍സ് മീറ്റിന്റെ തീരുമാനത്തെ ശ്രീനാരായണ മാനവധര്‍മം കൂട്ടായ്മ വൈക്കത്ത് സംഘടിപ്പിച്ച വൈക്കം വിപ്ലവം ശതാബ്ദി ആഘോഷ സമ്മേളനം  അപലപിച്ചു. വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍  നടത്തിയ  ഏകദിന സെമിനാറാണ് പ്രമേയം ഏകകണ്ഠമായി പാസാക്കിയത്. സി.കെ ആശ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ സുധീഷ് ബാബു അധ്യക്ഷത വഹിച്ചു. പി.പി സന്തോഷ്, എം.കെ ഷിബു, നിമിഷ രാജു, ശിവദാസ് നാരായണന്‍, എം.ആര്‍ രതീഷ് അക്കരപ്പാടം, രാജേഷ് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.