Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
29/09/2023
ചെമ്പ് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നബിദിന ഘോഷയാത്ര.

വൈക്കം: താലൂക്കിലെ മുസ്ലിം ജമാഅത്തുകളില്‍ നബിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രവാചകന്‍ മുഹമ്മദിന്റെ 1498-ാം ജന്മദിനത്തില്‍ പള്ളികള്‍ മൗലീദ് പാരായണം ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളാല്‍ ഭക്തിസാന്ദ്രമായിരുന്നു. പള്ളികളില്‍ അന്നദാനം, പായസം വിതരണം, പ്രത്യേക പ്രാര്‍ത്ഥനകള്‍, ഘോഷയാത്ര എന്നിവ നടന്നു. കഴിഞ്ഞ ഒരാഴ്ചയായി ഒട്ടുമിക്ക പള്ളികളിലും പ്രത്യേക മതപ്രഭാഷണങ്ങള്‍ ഉണ്ടായിരുന്നു. മദ്രറ കുട്ടികളുടെ ഇസ്ലാമിക കലാമത്സരങ്ങളും നബിദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു.
വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ ഹുസൈര്‍ ബാഖവി, തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ ബുഖാരി ബാഖവി, കാട്ടിക്കുന്ന് ജുമാ മസ്ജിദില്‍ ഷാനവാസ് ബദരി, ചെമ്പ് ജുമാ മസ്ജിദില്‍ ഹിഷാം ബദരി ബാഖവി, മറവന്‍തുരുത്ത് മുഹിയിദ്ദീന്‍ പള്ളിയില്‍ കെ.ഐ കമറുദ്ദീന്‍ മുസ്‌ലിയാര്‍, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ അനസ് ബാഖവി, നക്കംതുരുത്ത് ജുമാ മസ്ജിദില്‍ ജസീര്‍ ഫൈസാനി, മണകുന്നം ജുമാമസ്ജിദില്‍ മാഹിന്‍ അബൂബക്കര്‍ ഫലാഹി, കരിപ്പാടം മുഹിയിദ്ദീന്‍ പള്ളിയില്‍ അയ്യൂബ് സഖാഫി, മിഠായികുന്നം ജുമാ മസ്ജിദില്‍ മുഹമ്മദ് ഫായിസ് അസ്ഹനി, വടകര ജുമാ മസ്ജിദില്‍ ചീഫ് ഇമാം അബ്ദുല്‍ ഹക്കീം ഹാദി, വെള്ളൂര്‍ നുസ്റത്തുല്‍ ഇഖുവാന്‍ ജുമാ മസ്ജിദില്‍ സലിം മിസ്ബാഹി, ഇറുമ്പയം ജുമാ മസ്ജിദില്‍ ഷെഫീര്‍ സഖാഫി, അപ്പാഞ്ചിറ മുഹിയിദ്ദീന്‍ പള്ളിയില്‍ അബ്ദുല്‍ സമദ് ബാഖവി എന്നിവര്‍ ഘോഷയാത്രക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കി.