Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ റോവര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
28/09/2023
കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനത്തിനായി തുടങ്ങിയ റോവര്‍ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനവും സാമൂഹിക ബോധവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങിയ റോവര്‍ യൂണിറ്റിന്റെയും നിര്‍ധനര്‍ക്കുള്ള വീല്‍ ചെയര്‍വിതരണവും പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു മിത്രംപള്ളി അധ്യക്ഷത വഹിച്ചു. അംഗപരിമിതിയുള്ള വ്യക്തിക്കുള്ള വീല്‍ചെയര്‍ വിതരണം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്  കമ്മിറ്റി ചെയര്‍മാന്‍ പി.കെ മണിലാല്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ മാണിക്യത്താന്‍, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ടെറസിന്‍, സ്‌കൗട്ട് മാസ്റ്റര്‍ കെ.സി ചെറിയാന്‍, റേഞ്ച് ലീഡര്‍ സന്ധ്യാ രാമകൃഷ്ണന്‍, റോവര്‍ യൂണിറ്റ് ലീഡര്‍ റോബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.