Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടകം എല്‍പി സ്‌കൂള്‍ വളപ്പില്‍ പടവല കൃഷിയ്ക്ക്‌ തുടക്കമിട്ട്‌ വിദ്യാര്‍ഥികള്‍
26/09/2023
തോട്ടകം ഗവ. എല്‍പി സ്‌കൂള്‍ വളപ്പില്‍ പടവല കൃഷിയുടെ തൈ നടീല്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നു നിര്‍വഹിക്കുന്നു. 

വൈക്കം: സ്‌കൂള്‍ വളപ്പില്‍ പടവല കൃഷിയ്ക്കു ജൈവകര്‍ഷകന്റെ സഹായത്തോടെ തുടക്കമിട്ടു എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. തോട്ടകം ഗവ. എല്‍പി സ്‌കൂള്‍ വളപ്പിലാണ് വിദ്യാര്‍ഥികള്‍ ജൈവകൃഷി പ്രചാരകനായ തലയാഴം കൂവം പുളിക്കാശേരി മക്കന്‍ ചെല്ലപ്പന്റെയും അധ്യാപകരുടെയും സഹായത്തോടെ വിദ്യാര്‍ഥികള്‍ കൃഷി ആരംഭിച്ചത്. മണ്ണ് ആഴത്തില്‍ ഇളക്കി വലുപ്പത്തില്‍ തടമെടുത്ത് ചാണകവും പച്ചില വളവും അടിവളമായി നല്‍കിയാണ് പടവല തൈ നട്ടത്. ഒരേക്കറോളം വിസ്തൃതിയുള്ള സ്‌കൂള്‍ വളപ്പില്‍ 10 സെന്റോളം സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷി നടത്തുന്നതെന്ന് പ്രധാനാധ്യാപിക കെ.എ അനുപമ പറഞ്ഞു. സ്‌കൂള്‍ മുറ്റത്ത് നിറയെ കായ്ച്ചു തൂങ്ങി കിടക്കുന്നപടവലം കുട്ടികളില്‍ കൗതുകവും കാര്‍ഷികാഭിമുഖ്യവും വളര്‍ത്തുമെന്നതു കണക്കിലെടുത്താണ് വലിയ പന്തലൊരുക്കി പടവലം കൃഷി ആരംഭിക്കുന്നതിനു തീരുമാനിച്ചതെന്ന് മക്കന്‍ ചെല്ലപ്പന്‍ പറഞ്ഞു. തുടര്‍ന്ന് വഴുതന, വെണ്ട, കാബേജ്, പച്ചമുളക്, ചീര, പയര്‍ എന്നിവയും കൃഷി ചെയ്യും. പ്രധാനാധ്യാപിക കെ.എ അനുപമ, സീനിയര്‍ അസിസ്റ്റന്റ് ശ്രീകല ഭാസ്‌കരന്‍, സ്റ്റാഫ് സെക്രട്ടറി ടി.ജി ജിഷ, എസ്.ആര്‍.ജി കണ്‍വീനര്‍ എം ദീപ്തി, പ്രീ പ്രൈമറി അധ്യാപകരായ കെ ബബിത, കെ.പി രതി, ദോസിക്കുട്ടി, ലളിത എന്നിവര്‍ കുട്ടികളുടെ കൃഷിക്ക് പിന്തുണയേകി ഒപ്പമുണ്ട്.