Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന് 2.39 കോടിയുടെ ബജറ്റ്
25/09/2023
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ വാര്‍ഷിക പൊതുയോഗവും ബജറ്റ്  സമ്മേളനവും യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന് 2023-24 വര്‍ഷത്തേക്ക് 2.39 കോടി രൂപ വരവും അത്രയും തന്നെ ചെലവുമുള്ള ബജറ്റിന് വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ബജറ്റ്. വിദ്യാര്‍ഥികള്‍, യുവാക്കള്‍ എന്നിവര്‍ക്ക് പ്രാധാന്യം നല്‍കിയുള്ള അക്കാദമി, വിവാഹപ്രായം കഴിഞ്ഞവരും പുനര്‍ വിവാഹിതര്‍ക്കും ഗുണപ്രദമായ മെഗാ അലയന്‍സ് മീറ്റ്, ജനപ്രതിനിധി സംഗമം, ഭവന നിര്‍മാണ  പദ്ധതി, വിവാഹ ധനസഹായം, ചികിത്സാ സഹായം, ദുരന്ത ബാധിതര്‍ക്കുള്ള പ്രത്യേക സഹായ പദ്ധതി എന്നിവ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ബജറ്റ് സമ്മേളനവും വാര്‍ഷിക പൊതുയോഗവും ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.രാജഗോപാല്‍ ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി വേണുഗോപാല്‍, വി.എസ് കുമാര്‍, സി.പി നാരായണന്‍ നായര്‍, കെ.സോമശേഖരന്‍ നായര്‍, എന്‍ മധു, പി.എന്‍ രാധാകൃഷ്ണന്‍, ബി ജയകുമാര്‍, പി രാജശേഖരന്‍, എസ് ജയപ്രകാശ്, പി.എസ് വേണുഗോപാല്‍, എസ്.വി സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കരയോഗം പ്രതിനിധികള്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു.