Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ധനര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൈത്താങ്ങായി കരുതല്‍ പദ്ധതി
23/09/2023
എസ്എന്‍ഡിപി യോഗം വൈക്കം ടൗണ്‍ നോര്‍ത്ത് ശാഖ നിര്‍ധനരെ സഹായിക്കാന്‍ ആവിഷ്‌കരിച്ച കരുതല്‍ പദ്ധതി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 1184-ാം നമ്പര്‍ ടൗണ്‍ നോര്‍ത്ത് ശാഖ നിര്‍ധനരെയും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ഥികളെയും സഹായിക്കാന്‍ ലക്ഷ്യമിട്ട് കരുതല്‍ പദ്ധതിയ്ക്ക് രൂപം നല്‍കി. മഹാസമാധിയുടെ ചടങ്ങുകള്‍ക്കുശേഷം ശാഖയിലെ ഓരോ വ്യക്തികളും തങ്ങള്‍ക്കാകാവുന്ന സഹായങ്ങള്‍ കരുതല്‍ നിധിയിലേയ്ക്ക് നല്‍കുകയും സഹായം നല്‍കാനുള്ള വാഗ്ദാനങ്ങളും നടത്തി. ശാഖാ മന്ദിരത്തില്‍ നടന്ന കരുതല്‍ പദ്ധതി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഗദീഷ് അക്ഷര, വനിതാസംഘം സെക്രട്ടറി ആശ സുരേഷ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുധീഷ് പുത്തന്‍വീട്, കെ.കെ നീലാംബരന്‍, അശോകന്‍ വെള്ളവേലി എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ കമ്മറ്റി അംഗം ഡോ. എന്‍.കെ ശശിധരന്‍ സഹായ നിധിയിലേയ്ക്ക് ആദ്യം 50,000 രൂപ നല്‍കി. തുടര്‍ന്ന് ചെറുതും വലുതുമായ തുകകള്‍ ഓരോരുത്തരും സംഭാവന ചെയ്തു. വരും ദിവസങ്ങളില്‍ നിരവധിപേര്‍ തുകകള്‍ നല്‍കുമെന്ന്‌ അറിയിച്ചിട്ടുണ്ട് .