Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണഗുരു സമാധി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു
23/09/2023
എസ്എന്‍ഡിപി യോഗം തലയോലപ്പറമ്പ് യൂണിയനിലെ കാഞ്ഞിരമറ്റം ശാഖയില്‍ സമാധി ദിനാചരണം യൂണിയന്‍ സെക്രട്ടറി അഡ്വ. എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീനാരായണ ഗുരുവിന്റെ 96-ാമത് സമാധി ദിനം നാട് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ടൗണ്‍ ഗുരുമന്ദിരത്തില്‍ ഗുരു പുഷ്പാഞ്ജലി, ഭജന, സമൂഹ പ്രാര്‍ത്ഥന, ഉപവാസം, ദീപകാഴ്ച, പായസ വിതരണം എന്നിവ നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി.ബിനേഷ് സമാധി ദീപം തെളിയിച്ചു. യോഗം കൗണ്‍സിലര്‍ പി.ടി മന്മഥന്‍ പ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ്  കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, യോഗം ഡയറക്ടര്‍ രാജേഷ് മോഹന്‍, രമേഷ് പി.ദാസ്, എം.എസ് രാധാകൃഷ്ണന്‍, സെന്‍ സുഗുണന്‍, ബിജു കൂട്ടുങ്കല്‍, ബിജു തുരുത്തുമ്മ, മധു ചെമ്മനത്തുകര, വി.വേലായുധന്‍, പി.പ്രസന്നന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എം.മനു, സെക്രട്ടറി രമേഷ്, ഷീജ സാബു, സിനി പുരുഷോത്തമന്‍, എസ്.ജയന്‍, പി.സജീവ് എന്നിവര്‍ പങ്കെടുത്തു.  
ടൗണിന്റെ വിവിധ ശാഖകളുടെ നേതൃത്വത്തില്‍ നടത്തിയ ഗുരു സന്ദേശ ശാന്തി യാത്ര പടിഞ്ഞാറെ നടയിലെ ഗുരുമന്ദിരത്തില്‍ എത്തി സമര്‍പ്പണം നടത്തി ഉപവാസത്തില്‍ പങ്ക് ചേര്‍ന്നു. ശാഖാ പ്രസിഡന്റ,് സെക്രട്ടറിമാര്‍ നേതൃത്വം നല്‍കി. ശാഖാ ഓഫിസുകളില്‍ ഗുരുദേവന്റെ ഛായാചിത്രം അലങ്കരിച്ച് വെച്ച് ദീപം തെളിയിച്ചു പുഷ്പാര്‍ച്ചന നടത്തി. ഉപവാസം, സമൂഹ പ്രാര്‍ത്ഥന, ഭജന, അന്നദാനം എന്നിവയും നടന്നു.
എസ്എന്‍ഡിപി യോഗം കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ കാഞ്ഞിരമറ്റം സൗത്ത് ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ മഹാസമാധി ദിനാചാരണ ചടങ്ങുകള്‍ യൂണിയന്‍ സെക്രട്ടറി അഡ്വ. എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എസ് അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. വനിതാ സംഘം മുന്‍പ്രസിഡന്റ് ലീല സുകുമാരന്‍, മുന്‍ സെക്രട്ടറി ജയശ്രീ അജിത്ത്, ചന്ദന ഷാജി എന്നിവരെ അനുമോദിച്ചു. ഗീത രമേശന്‍ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സജി കരുണാകരന്‍, ഷിബു മലയില്‍, കെ ബാലകൃഷ്ണന്‍, സത്യപാലന്‍, അംബിക വിജയന്‍, പ്രീതി രാജേഷ്, രഞ്ജു പവിത്രന്‍, ഇന്‍വിന്‍ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.