Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്‌കൃത ദിനാഘോഷം അമേയം - 2023 നടത്തി
21/09/2023
കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ 24 സ്‌കൂളുകള്‍ പങ്കെടുത്ത ജില്ലാ സംസ്‌കൃത കൗണ്‍സിലിന്റെ സംസ്‌കൃത ദിനാഘോഷം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജി ജ്യോത്സന ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ സംസ്‌കൃത കൗണ്‍സില്‍ന്റെ നേതൃത്വത്തില്‍ സംസ്‌കൃത ദിനാഘോഷ അമേയം - 2023 നടത്തി. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെയും വൈക്കം, കുറവിലങ്ങാട് ഉപജില്ലകളിലെയും സംസ്‌കൃത ഭാഷാ പഠനമുള്ള  24  സ്‌കൂളുകളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ചാലപ്പറമ്പ് ടി.കെ മാധവന്‍ യു.പി സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജി ജ്യോത്സന ഉദ്ഘാടനം ചെയ്തു. ഡിഇഒ പ്രീത രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.ഇ.ഒമാരായ ഇ.ആര്‍ സുനിമോള്‍, ഡോ. ജി ബിന്ദു, ജനറല്‍ കണ്‍വീനര്‍ വി.സുരേഷ് കുമാര്‍, രക്ഷാധികാരി പി.പി സലികുമാര്‍, വി.എസ് ലിജിമോള്‍, പിടിഎ പ്രസിഡന്റ് ബൈനു, രാഖി അരുണ്‍, കെ.വി ജഗജിത്ത്, ശ്യാമ ബി.നായര്‍, ടി.പി റിനു എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ ഇനം കലാപരിപാടികളും അരങ്ങേറി.