Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനവുമായി എന്‍എസ്എസ് അക്കാദമി പഠനകേന്ദ്രം
21/09/2023
ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വൈക്കത്ത് എന്‍എസ്എസ് യൂണിയന്‍ തുടങ്ങിയ അക്കാദമി പഠന കേന്ദ്രം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ വൈജ്ഞാനിക മേഖലയില്‍ പുതിയ ചുവടുവെയ്പായി എന്‍എസ്എസ് അക്കാദമി പഠന കേന്ദ്രം തുറന്നു. യൂണിയന്‍ ഓഫീസിന്റെ സമീപത്തുള്ള കെട്ടിടത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി രൂപപ്പെടുത്തിട്ടുള്ള ഓഫീസ് യൂണിയന്‍ ആസ്ഥാനത്ത് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ രാജഗോപാല്‍ അക്കാദമി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും മികച്ച പരിശീലനം ലഭ്യമാക്കുകയാണ് അക്കാദമിയുടെ പ്രധാന ഉദ്ദേശമെന്ന് പ്രസിഡന്റ് പി.ജി.എം നായര്‍ പറഞ്ഞു. ജാതിമത ഭേദമില്ലാതെ എല്ലാ വിഭാഗത്തിലും പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വിദഗ്ദമായ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വി.എസ് കുമാര്‍, സി.പി നാരായണന്‍ നായര്‍, അയ്യേരി സോമന്‍, പി.എന്‍ രാധാകൃഷ്ണന്‍, പി.എസ് വേണുഗോപാല്‍, പ്രൊഫ. കൃഷ്ണകുമാര്‍, ജയകുമാര്‍, പി.ആര്‍ ഗോപാലകൃഷ്ണന്‍, എസ്.വി സുരേഷ് കുമാര്‍, വി.കെ ശ്രീകുമാര്‍, ദിനേശ് കുമാര്‍, ലക്ഷ്മണന്‍ നായര്‍, ശ്രീകുമാര്‍ പാലാ, സിന്ധു മധുസൂദനന്‍, ഇന്ദിരാ മുരളീധരന്‍, വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ അക്കാദമിയുമായി ബന്ധപ്പെടണം. ഫോണ്‍: 9496257258.