Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴുതുവള്ളി ക്ഷേത്രത്തില്‍ അവഭൃതസ്‌നാന ഘോഷയാത്ര ഭക്തിസാന്ദ്രം
20/09/2023
പഴുതുവള്ളി ഭഗവതി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ സമാപന ചടങ്ങായ അവഭൃതസ്നാനം ടി.വി പുരം സരസ്വതി ക്ഷേത്രക്കുളത്തില്‍ മേല്‍ശാന്തി ചെമ്മനത്തുകര ഷിബുശാന്തിയുടെയും യജ്ഞാചാര്യന്‍ തണ്ണീര്‍മുക്കം സന്തോഷ്‌കുമാറിന്റെയും കാര്‍മികത്വത്തില്‍ നടക്കുന്നു.

വൈക്കം: പള്ളിപ്രത്തുശ്ശേരി പഴുതുവള്ളില്‍ ഭഗവതി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ സമാപനം കുറിച്ച് ചൊവ്വാഴ്ച നടന്ന അവഭൃതസ്നാന ഘോഷയാത്ര ഭക്തിനിര്‍ഭരമായി. ടി.വി പുരം സരസ്വതി ക്ഷേത്രക്കുളത്തിലേക്ക് വിഗ്രഹം ആറാട്ടിനായി എഴുന്നള്ളിച്ചു. ക്ഷേത്രക്കുളക്കടവില്‍ നടന്ന ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ചെമ്മനത്തുകര ഷിബുശാന്തി, യജ്ഞാചാര്യന്‍ തണ്ണീര്‍മുക്കം സന്തോഷ്‌ കുമാര്‍ എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. ആറാട്ടിനുശേഷം ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ഘോഷയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. യജ്ഞവേദിയില്‍ ഭാഗവതപുരാണസമീക്ഷ, പ്രസാദഊട്ട് എന്നിവയും നടന്നു. ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു, കണ്‍വീനര്‍ ടി.എസ് സാംജി, സെക്രട്ടറി സി ലത എന്നിവര്‍ നേതൃത്വം നല്‍കി.