Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കപ്പ കൃഷിയില്‍ മികച്ച വിളവുമായി ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍
20/09/2023
ആശ്രമം സ്‌കൂളില്‍ കൃഷിപാഠം പദ്ധതിയില്‍പെടുത്തി നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കണ്‍വീനര്‍ വൈ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രമം സ്‌കൂളില്‍ കൃഷിപാഠം പദ്ധതിയില്‍പ്പെടുത്തി നടത്തിയ കപ്പ കൃഷിയുടെ മൂന്നാംഘട്ട വിളവെടുപ്പ്  നടത്തി. തലയാഴം പഞ്ചായത്തില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് നടത്തിയ കൃഷിയ്ക്ക്  നൂറുമേനി വിളവ് ലഭിച്ചെന്ന് പ്രധാനാധ്യാപിക പി.ആര്‍ ബിജി പറഞ്ഞു. സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കണ്‍വീനര്‍ വൈ ബിന്ദു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ എസ്.പി.സി, എന്‍.എസ്.എസ്, റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ്‌സ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് കപ്പ കൃഷി നടത്തിയത്. നിരന്തരമായ പരിചരണവും സംരക്ഷണവും കൃഷിയ്ക്ക്  നേട്ടമായി. കാര്‍ഷിക സംസ്‌കൃതി കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശ്രമം സ്‌കൂളിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി വിവിധയിനം കൃഷികള്‍ ഉള്‍പ്പെടുത്തി കൃഷിപാഠം പദ്ധതി നടപ്പിലാക്കി വരുന്നത്. പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരുവിള, കെ.എസ് സിന്ധു, പ്രധാനാധ്യാപിക പി.ആര്‍ ബിജി, അധ്യാപകരായ ഇ.പി ബീന, സി.എസ് ജിജി, പി.വി വിദ്യ, ആര്‍ ജെഫിന്‍, ചിത്ര ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.