Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാമവര്‍മ തമ്പാനെ അനുസ്മരിച്ചു
19/09/2023
സിപിഐ വൈക്കം മണ്ഡലം മുന്‍സെക്രട്ടറി എന്‍.കെ രാമവര്‍മ തമ്പാന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ചു ആറാട്ടുകുളങ്ങരയില്‍ നടന്ന അനുസ്മരണ യോഗം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍മണ്ഡലം സെക്രട്ടറിയും സ്വാത്രന്ത്യസമര സേനാനിയുമായിരുന്ന എന്‍.കെ രാമവര്‍മ തമ്പാന്റെ ചരമ വാര്‍ഷിക ദിനം സിപിഐ ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. ആറാട്ടുകുളങ്ങരയില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗം സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അസി. സെക്രട്ടറി കെ.വി അജയഘോഷ് അധ്യക്ഷത വഹിച്ചു. സൗത്ത് ലോക്കല്‍ സെക്രട്ടറി കെ.വി ജീവരാജന്‍, നോര്‍ത്ത് ലോക്കല്‍  സെക്രട്ടറി സി.എന്‍ പ്രദീപ്, എന്‍ മോഹനന്‍, ടി.വി മനോജ്, നിര്‍മല ഗോപി എന്നിവര്‍ പ്രസംഗിച്ചു.