Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വി.എസ്.എസ്.സി ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായരെ ആദരിച്ചു
19/09/2023
ചന്ദ്രയാന്റെ വിജയ ശിൽകളിൽ പ്രധാനിയായ ഡോ. എസ് ഉണ്ണികൃഷ്ണൻ നായരെ വടയാർ കിഴക്കേകര എൻഎസ്എസ് കരയോഗം പൊന്നാടയണിയിച്ച് ആദരിക്കുന്നു.

വൈക്കം: ചന്ദ്രയാന്റെ വിജയ ശിൽപികളിൽ പ്രധാനിയും വി.എസ്.എസ്.സി ഡയറക്ടറുമായ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർക്ക് വടയാർ കിഴക്കേകര 912-ാം നമ്പർ എൻഎസ്എസ് കരയോഗം സ്വീകരണം നൽകി. കരയോഗം പ്രസിഡന്റ് എൻ.പി പ്രേംകുമാർ ഉണ്ണികൃഷ്ണൻ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു. സാജുമോൻ, വി.ആർ പ്രദീപ്കുമാർ, എൻ.ഡി സുരേഷ്, എം.കെ ജയകുമാർ, വനിതാ സമാജം പ്രസിഡന്റ് കെ.കെ ബേബി, കരയോഗം സെക്രട്ടറി പി.ആർ ആനന്ദക്കുട്ടൻ, പഞ്ചായത്ത്  മെമ്പർ സേതുലക്ഷ്മി, ലേഖ ഷാജി, മിനി ജയകുമാർ, ദീപ സന്തോഷ്, സീതാ ജി മേനോൻ, പി.ആർ അനിൽകുമാർ, ദേവിക സാജു, എം.പി ചന്ദന, സ്മിത മണി, ശ്രീദേവി എന്നിവർ പ്രസംഗിച്ചു. ചന്ദ്രയാന്റെ വിജയ ലക്ഷ്യത്തെക്കുറിച്ച വിദ്യാർഥികളുടെ ചോദ്യത്തിന് ഡോ. എസ് ണ്ണികൃഷ്ണൻ നായർ മറുപടി നൽകി.