Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മണ്ഡലത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു
19/09/2023
കേരള ഫീഡ്‌സ് വൈക്കം നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടത്തിയ മെന്‍സ്ട്രല്‍ കപ്പ് വിതരണവും  ആരോഗ്യ-ശുചിത്വ ബോധവല്‍കരണവും സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: മെന്‍സ്ട്രല്‍ കപ്പ് വ്യാപകമാകുന്നതോടെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന് സി.കെ ആശ എംഎല്‍എ. പൊതുമേഖലാ കാലിത്തീറ്റ സ്ഥാപനമായ കേരള ഫീഡ്‌സ് സാമൂഹ്യ പ്രതിബദ്ധത (സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ച് വൈക്കം നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആരോഗ്യ-ശുചിത്വ ബോധവല്‍കരണവും മെന്‍സ്ട്രല്‍ കപ്പ് വിതരണവും തലയോലപ്പറമ്പ് എ.ജെ ജോണ്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. മാലിന്യ നിര്‍മാര്‍ജ്ജനത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് സാനിറ്ററി മാലിന്യങ്ങള്‍. അതിന് ഒരു പരിധി വരെ പരിഹാരമാണ് മെന്‍സ്ട്രല്‍ കപ്പ്. നിയോജകമണ്ഡലത്തിലെ 1619 കുട്ടികള്‍ക്കാണ് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തത്.
കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പതിനായിരത്തിലേറെ മെന്‍സ്ട്രല്‍ കപ്പാണ് ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ വിവിധ നിയോജകമണ്ഡലങ്ങളിലെ സ്‌കൂളുകളില്‍  വിതരണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സുമായി സഹകരിച്ചാണ് കേരള ഫീഡ്‌സ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗം ഷിജി വിന്‍സന്റ്, പ്രിന്‍സിപ്പല്‍ എസ് ശ്രീലത, പ്രധാനാധ്യാപിക സി മായാദേവി, ഡോ. എം അര്‍ച്ചന, കേരള ഫീഡ്‌സ് കമ്പനി സെക്രട്ടറി വിദ്യ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.