Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തന്തൈ പെരിയോര്‍ ജന്മദിനം ആഘോഷിച്ചു
19/09/2023
തന്തൈ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ ജന്മദിനത്തില്‍ വൈക്കം വലിയകവലയിലെ പെരിയോര്‍ സ്മാരകത്തിലെ നായ്ക്കരുടെ പ്രതിമയില്‍ ജില്ലാ കലക്ടര്‍ വി വിഘ്‌നേശ്വരി പുഷ്പാര്‍ച്ചന നടത്തുന്നു.

വൈക്കം: വൈക്കം സത്യഗ്രഹ സമര നേതാവും തമിഴ് നാട്ടിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന തന്തൈ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ ജന്മദിനം വൈക്കത്ത് ആഘോഷിച്ചു. വലിയകവലയിലെ തന്തൈ പെരിയോര്‍ സ്മാരകത്തിലെ രാമസ്വാമി നായ്ക്കരുടെ പ്രതിമയില്‍ കോട്ടയം ജില്ലാ കലക്ടര്‍ വി വിഘ്‌നേശ്വരി പുഷ്പാര്‍ച്ചന നടത്തി ജന്മദിന ആഘോഷം ഉദ്ഘാടനം ചെയ്തു. വൈക്കം സത്യഗ്രഹ സമര നേതാക്കളില്‍ ഒരാളായ ഇ.വി രാമസ്വാമി നായ്ക്കരെ വൈക്കം വീരറെന്നും പെരിയോറെന്നുമാണ് വിളിക്കപ്പെടുന്നത്. വൈക്കം സത്യഗ്രഹ സമരത്തില്‍ പങ്കെടുത്ത അദ്ദേഹം രണ്ടു തവണ ജയില്‍ ശിക്ഷ അനുഭവിച്ചു. 1879 സെപ്റ്റംബര്‍ 17ന് ജനിച്ച പെരിയോര്‍ 1973 ഡിസംബര്‍ 24നാണ് മരിച്ചത്. ഇ.വി രാമസ്വാമി നായ്ക്കരോടുളള ബഹുമാനാര്‍ഥം കേരള സര്‍ക്കാര്‍ വൈക്കം വലിയകവലയില്‍ 70 സെന്റ് ഭൂമി തമിഴ് നാട് സര്‍ക്കാരിന് കൈമാറി. 1994 ജനുവരി 31ന് പെരിയോര്‍ സ്മാരകവും ഫോട്ടോ ഗാലറിയ നാടിന് സമര്‍പ്പിച്ചു. എട്ടു കോടിയിലധികം രൂപ ചെലവഴിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സ്മാരകത്തിന്റെ നവീകരണം നടപ്പിലാക്കി വരുകയാണ്. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം, കൗണ്‍സിലര്‍ ബി രാജശേഖരന്‍, കോയമ്പത്തൂര്‍ പിആര്‍ഒ ശെന്തില്‍ അണ്ണൈ, ഡപ്യൂട്ടി തഹസില്‍ദാര്‍ ധര്‍മജന്‍ എന്നിവര്‍ പങ്കെടുത്തു.