Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴുതുവള്ളി ക്ഷേത്രത്തിലെ രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിര്‍ഭരം
18/09/2023
പഴുതുവള്ളില്‍ ഭഗവതി ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര യജ്ഞവേദിയില്‍ എത്തിയപ്പോള്‍ നല്‍കിയ വരവേല്‍പ്.

വൈക്കം: പള്ളിപ്രത്തുശ്ശേരി പഴുതുവള്ളില്‍ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിര്‍ഭരമായി. ഉണ്ണിക്കണ്ണന്മാരും പരിവാരങ്ങളും വേഷധാരികളായി അണിനിരന്ന ഘോഷയാത്രയ്ക്ക് താലപ്പൊലിയും വാദ്യമേളങ്ങളും അകമ്പടിയേകി. ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു, കണ്‍വീനര്‍ ടി.എസ് സാംജി, സെക്രട്ടറി സി ലത, ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, മേല്‍ശാന്തി ചെമ്മനത്തുകര ഷിബു ശാന്തി എന്നിവര്‍ നേതൃത്വം നല്‍കി. യജ്ഞവേദിയില്‍ നടന്ന രുഗ്മിണി സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ തണ്ണീര്‍മുക്കം സന്തോഷ് കുമാര്‍, മേല്‍ശാന്തി ചെമ്മനത്തുകര ഷിബുശാന്തി എന്നിവര്‍ കാര്‍മികരായിരുന്നു. ഉച്ചക്ക് നടന്ന സ്വയംവര സദ്യയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. വൈകിട്ട് നടന്ന സര്‍വൈശ്വര്യ പൂജ ഭക്തിനിര്‍ഭരമായി.