Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തമിഴ് വിശ്വബ്രഹ്‌മ സമാജം പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു
18/09/2023
തമിഴ് വിശ്വബ്രഹ്‌മ സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും വിശ്വകർമ ദിനാചരണവും സി.കെ ആശ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തമിഴ് വിശ്വബ്രഹ്‌മ സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും വിശ്വകർമ ദിനാചരണവും വിശ്വബ്രഹ്‌മ സമാജത്തിന്റെയും വിശ്വബ്രാഹ്‌മണ സൊസൈറ്റിയുടെയും നേതൃത്വത്തിൽ വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. തമിഴ് വിശ്വബ്രഹ്‌മ സമാജം ഹാളിൽ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷം സി.കെ ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് എ.എ രാജൻ അധ്യക്ഷത വഹിച്ചു. വൈക്കം ശാഖാ പ്രസിഡന്റ് എൻ.സുന്ദരൻ ആചാരി പതാക ഉയർത്തി. നഗരസഭ ചെയർപേഴ്സൺ രാധിക ശ്യാം മുഖ്യപ്രഭാഷണം നടത്തി. സമാജം സെക്രട്ടറി ജി നടരാജൻ വിഷയാവതരണം നടത്തി. കിസാൻ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് എസ് ജയസൂര്യൻ വിശ്വകർമ പദ്ധതി വിശദീകരിച്ചു. സംഗീതജ്ഞൻ പൊൻകുന്നം രാമചന്ദ്രൻ, പി.ടി മോഹനൻ, സി കൃഷ്ണൻകുട്ടി, കെ ജയശങ്കർ, കെ ഗോപാലകൃഷ്ണൻ, എം.കെ ഗോപാലകൃഷ്ണൻ, ഗണേഷ് ഏറ്റുമാനൂർ, അജിത ഗോപകുമാർ, കെ ഗിരീഷ് കുമാർ, കെ.സി ധനപാലൻ എന്നിവർ പ്രസംഗിച്ചു.