Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്‌ക്കാര സാഹിത്യ കൂട്ടായ്മ
03/05/2016

മാധവിക്കുട്ടിയുടെ കഥകളെ കുറിച്ച് സംസ്‌ക്കാര സാഹിത്യ കൂട്ടായ്മ നടത്തിയ ചര്‍ച്ചയില്‍ ഭാഷാപോഷിണി എഡിററര്‍ ഡോ. കെ.എം.വേണുഗോപാല്‍ വിഷയാവതരണം നടത്തി. വ്യക്തിത്വത്തിനുള്ളിലെ ഇതരവ്യക്തിത്വം പോലെ മാധവിക്കുട്ടിക്ക് ബാഹ്യപ്രപഞ്ചം കൂടാതെ സുശക്തമായ അന്തര്‍ ലോകവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലത്തിന് അതീതമാണ് ഈ കഥകളെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ മോഡറേറററായിരുന്നു. മാധവിക്കുട്ടിയില്‍ ഒളിച്ചിരുന്ന ഇതരവ്യക്തിത്വം സമൂഹ നിയമങ്ങളെ വെല്ലുവിളിക്കാന്‍ കഥാകാരിയെ ശക്തയാക്കിയെന്ന് ഇദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യഭിവാഞ്ചയും കലാപ വാസനയും അസംതൃപ്തമായ തൃഷ്ണകളും മാധവിക്കുട്ടിയുടെ കഥകളുടെ മാത്രം പ്രത്യേകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.കെ.സിദ്ധിക്ക്, ബേബികുര്യന്‍ തോട്ടുപുറം, ടി.കെ.സഹദേവന്‍, സുനില്‍, ഉത്തമന്‍, സാര്‍വ്വഭൗമന്‍ എന്നിവര്‍ പ്രസംഗിച്ചു.