Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ധന കുടുംബത്തിന് തല ചായ്ക്കാന്‍ ഇടമൊരുക്കി എന്‍എസ്എസ് കരയോഗം
17/09/2023
ടി.വി പുരം തേവരേഴത്ത്  കുടുംബത്തിന് കണ്ണുകെട്ടുശ്ശേരി എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് നടത്തുന്നു.

വൈക്കം: അടച്ചുറപ്പില്ലാതെയും മേല്‍ക്കൂര തകര്‍ന്നും അപകട സാഹചര്യത്തിലായ വീടിന് കീഴില്‍ മഴയും കാറ്റും കൊണ്ട് ദുരിതജീവിതം നയിച്ച നിര്‍ധന കുടുംബത്തിന് സുമനസ്സുകളുടെ സഹായത്താല്‍ വാസയോഗ്യമായ വീടൊരുങ്ങി. ടി.വി പുരം പഞ്ചായത്തില്‍ തേവരേഴത്ത് മുകുന്ദന്‍ നായരുടെയും ഭാര്യ ഇന്ദിരയുടെയും മകന്‍ ശ്രീനാഥിന്റെയും ദുരിത ജീവിതത്തില്‍ മനസ്സലിഞ്ഞവരാണ് കൈത്താങ്ങായത്. സായാഹ്ന ദിന പത്രത്തിന്റെ ഒറ്റപ്രതി വിറ്റ് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന ശ്രീനാഥിനെ ആശ്രയിച്ചാണ് ജീവിത സായാഹ്നത്തിലായ മാതാപിതാക്കള്‍ കഴിയുന്നത്. ഒരു വീട് നിര്‍മിക്കാന്‍ സാമ്പത്തികശേഷി ഇല്ലാത്തയാളാണ് ശ്രീനാഥ്.
വീടിന് ബലക്ഷയം സംഭവിച്ചപ്പോള്‍ പുതിയൊരു വീടിനുവേണ്ടി സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും സഹായം തേടിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ആ പ്രതീക്ഷ നഷ്ടപ്പെട്ടു. ടി.വി പുരം 1472-ാം നമ്പര്‍ കണ്ണുകെട്ടുശ്ശേരി എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമഫലമായാണ് നാലരലക്ഷത്തോളം രൂപ സമാഹരിച്ച് വീട് നിര്‍മിച്ചത്. കരയോഗം പ്രസിഡന്റ് അശോക് കുമാര്‍ ആയിരപ്പള്ളി പുതിയ വീടിന്റെ താക്കോല്‍ ദാനം നടത്തി. മുഖ്യകാര്യ ദര്‍ശി രാധാ വര്‍ഷ ദീപം തെളിയിച്ചു.
താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍, യൂണിയന്‍ സെക്രട്ടറി രാജഗോപാല്‍, യൂണിയന്‍ കമ്മിറ്റി അംഗം പി.എന്‍ രാധാകൃഷ്ണന്‍, കരയോഗം സെക്രട്ടറി പാലാ ശ്രീകുമാര്‍, ജനറല്‍ കണ്‍വീനര്‍ വിജയപ്രതാപന്‍, സുമേഷ് പുളിയപ്പള്ളി, ശ്രീകുമാര്‍ ശ്രീനിവാസ്, വേണുഗോപാല്‍ ശിവശ്രീ, പ്രമോദ് വടക്കേവട്ടൂര്‍, അനില്‍കുമാര്‍, ചന്ദ്രസേന കുറുപ്പ്, ജയലക്ഷ്മി, ശോഭകുമാരി, ബി.അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.