Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ ചരിത്രം മറ്റു സമര വിജയങ്ങള്‍ക്ക് വഴികാട്ടിയായി:  ജസ്റ്റിസ് എന്‍ നഗരേഷ് 
17/09/2023
വൈക്കം സത്യഗ്രഹ സമര ചരിത്രത്തിന്റെ ഭാഗമായ ആശ്രമം സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി പ്രസാദ് സമീപം.

വൈക്കം: പൊതു സമൂഹത്തിന്റെ പ്രതീക്ഷകളും താല്പര്യങ്ങളും ആവശ്യകതയും കാത്തുസൂക്ഷിക്കുന്ന സാമൂഹിക പ്രതിബന്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ യോഗ്യമായ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കഴിയണമെന്ന് ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ്. സത്യാഗ്രഹ സമര ചരിത്രത്തിന്റെ ഭാഗമായ വൈക്കം ആശ്രമം സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വഴിനടക്കാനുള്ള മൗലിക സ്വാതന്ത്രത്തിന് വേണ്ടി സമരം നടത്തിയ ലോകത്തിലെ ആദ്യ സമരമാണ് വൈക്കം സത്യാഗ്രഹ സമരമെന്നും ഈ സമര വിജയം മറ്റ് സമരങ്ങളുടെ വിജയത്തിന് വഴികാട്ടിയായെന്നും അദ്ദേഹം പറഞ്ഞു.
മഹാകവി കുമാരനാശന്റെ 150-ാമത് ജന്മ ദിനാഘോഷം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ എല്ലാ മേഖലകളിലും അറിവ് കൊണ്ടും ജ്ഞാനം കൊണ്ടും പാണ്ഡിത്യം കൊണ്ടും ശ്രദ്ധേയനായ മഹാനാണ് മഹാകവി കുമാരനാശാനെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ ക്ഷേമകരമായ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു വിജയം കൊയ്ത ചരിത്രമാണ് ആശ്രമം സ്‌കൂളിന്റേതെന്നും, ജില്ലയിലെ തന്നെ മികച്ച വിജയ നിലവാരമുള്ള സ്‌കൂളാണ് ആശ്രമം സ്‌കൂള്‍ എന്നും പി പ്രസാദ് കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, പ്രിന്‍സിപ്പാള്‍ കെ.എസ് സിന്ധു, പ്രധാനാധ്യാപിക പി.ആര്‍ ബിജി, ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, എം.എസ് സുരേഷ് ബാബു, റെജി എസ് നായര്‍, വൈ ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.