Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊച്ചാലുംചുവട് ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം ഭക്തിസാന്ദ്രമായി
16/09/2023
വൈക്കം കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ഭാഗമായി മുന്‍ ശബരിമല മേല്‍ശാന്തി ഇണ്ടംതുരുത്തി മന നീലകണ്ഠന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന വിശേഷാല്‍ പൂജ.

വൈക്കം: കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികാഘോഷം ഭക്തിസാന്ദ്രമായി. ചടങ്ങുകള്‍ക്ക് മുന്‍ ശബരിമല മേല്‍ശാന്തി ഇണ്ടംതുരുത്തി മന നീലകണ്ഠന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, ശ്രീക്കുട്ടന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. വിശേഷാല്‍ പൂജകളും കലശാഭിഷേകവും നടന്നു. കൊടുങ്ങല്ലൂര്‍ ദേവിയുടെ സാന്നിധ്യമുള്ള കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രം വൈക്കം മഹാദേവ ക്ഷേത്രവുമായി ഏറെ ബന്ധമുണ്ട്. അഷ്ടമി ഉത്സസവത്തിന് ഉദയനാപുരത്തപ്പനെ വരവേല്‍ക്കുന്നതിനായി താത്കാലിക  അലങ്കാര പന്തല്‍ ഒരുക്കുന്നതും അഷ്ടമി നാളില്‍ വിപുലമായ രീതിയില്‍ അന്നദാനം നടത്തുന്നതും പ്രത്യേകതയാണ്.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്നു വരുന്ന വടക്കുപുറത്തു പാട്ടിന് എതിരേല്‍പ് താലപ്പൊലിയും കൊച്ചാലുംചുവട്ടില്‍ നിന്നാണ് ആരംഭിക്കുന്നത്. പ്രതിഷ്ഠാ വാര്‍ഷിക ചടങ്ങിന് ക്ഷേത്രം ഭാരവാഹികളായ കെ രമേഷ്, സുധാകരന്‍ കാലാക്കല്‍, കെ.വി പവിത്രന്‍, വി ശിവപ്രസാദ്, ജയന്‍ ഞള്ളയില്‍, ചന്ദ്രശേഖരന്‍ നായര്‍, എസ് അജിമോന്‍, എം മധു, പി പ്രസാദ്, ജിബു പണിക്കര്‍, ഹരി എന്നിവര്‍ നേതൃത്യം നല്‍കി.