Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജോര്‍ജ് ചടയംമുറി അനുസ്മരണം നടത്തി
16/09/2023
സ്വാതന്ത്ര്യസമരസേനാനിയും ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവുമായിരുന്ന ജോര്‍ജ്ജ് ചടയംമുറി അനുസ്മരണ സമ്മേളനം വൈക്കത്ത് എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ ആദ്യകാല നേതാക്കളില്‍ പ്രമുഖനും സ്വാതന്ത്ര്യസമരസേനാനിയും ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവും ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ജോര്‍ജ് ചടയംമുറിയുടെ 48-ാമത് ചരമവാര്‍ഷിക അനുസ്മരണം വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആചരിച്ചു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. എം.ഡി ബാബുരാജ്, കെ അജിത്ത്, ഡി രഞ്ജിത്ത് കുമാര്‍, പി.ജി തൃഗുണസെന്‍, കെ.എ രവീന്ദ്രന്‍, പി.ആര്‍ ശശി, ബി രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.