Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യമുക്ത നവകേരളം: വെള്ളൂരില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
15/09/2023
വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ സേനയ്ക്ക് വേണ്ടി വാങ്ങിയ ഇലക്ട്രിക് ഓട്ടോയുടെ താക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ നികിതകുമാര്‍ കൈമാറുന്നു.

തലയോലപ്പറമ്പ്: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ജൂണില്‍ പൂര്‍ത്തീകരിച്ചിരുന്നു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യമുക്ത നവകേരളം പഞ്ചായത്ത്തല കണ്‍വന്‍ഷന്‍ നടത്തി എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുകൊണ്ട് പഞ്ചായത്ത്തല കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിന് വേണ്ടി വാര്‍ഡ് തലത്തില്‍ സ്‌പെഷ്യല്‍ ഗ്രാമസഭ ചേര്‍ന്ന് വാര്‍ഡുകളില്‍ 50 വീടുകള്‍ ചേര്‍ത്ത് ക്ലസ്റ്ററുകളുടെ യോഗങ്ങള്‍ 20നകം പൂര്‍ത്തീകരിക്കും. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനു പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയപരിധക്കുളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്റ് ആര്‍ നികിതകുമാര്‍ അറിയിച്ചു.
ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലേക്കായി പദ്ധതിയില്‍പെടുത്തി വാങ്ങി നല്‍കിയ ഇ-ഓട്ടോ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ നികിതകുമാര്‍ ഹരിത കര്‍മ സേനയ്ക്ക് കൈമാറി. പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ മാലിന്യമുക്ത നവകേരളം പഞ്ചായത്ത്തല കോ-ഓര്‍ഡിനേറ്റര്‍ എ.കെ ദാമോദരന്‍, വൈസ് പ്രസിഡന്റ് ജയ അനില്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിനി സജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ ശ്യാംകുമാര്‍, ക്ഷേമകാരി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി,കെ മഹിളാമണി, ലൂക്ക് മാത്യു, കുര്യക്കോസ് തോട്ടത്തില്‍, സോണിക ഷിബു, ശാലിനി മോഹന്‍, രാധാമണി മോഹന്‍, ലിസി സണ്ണി, നിയാസ് കൊടിയേഴത്ത് , സുമ സൈജിന്‍, ബേബി പൂച്ചുകണ്ടത്തില്‍, മിനി ശിവന്‍, സെക്രട്ടറി ദേവി പാര്‍വതി, വി.ഇ.ഒ അനുപമ, മാലിന്യമുക്ത നവകേരളം പഞ്ചായത്ത് എക്‌സി. കമ്മിറ്റി അംഗങ്ങളായ ടി.എം വേണുഗോപാല്‍, പി.കെ ശശി, കെ.കെ പ്രകാശന്‍, എ.കെ വര്‍ഗീസ്, മനോഹരന്‍ മാണിക്കമംഗലം, ഹരിത കര്‍മസേനഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.