Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിനോയി ജോസഫിന് വെച്ചൂര്‍ പഞ്ചായത്തിന്റെ ആദരവ്
14/09/2023
സൗണ്ട് മിക്‌സിങ്ങിന് ദേശിയ പുരസ്‌കാരം നേടിയ സിനോയി ജോസഫിനെ വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: സൗണ്ട് മിക്‌സിങ്ങിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ വെച്ചൂര്‍ സ്വദേശി സിനോയി ജോസഫിനെ വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ പഞ്ചായത്തിന്റെ ഉപഹാരം സമ്മാനിച്ചു. സിനോയി ജോസഫിന്റെ മികച്ച നേട്ടം വെച്ചൂര്‍ പഞ്ചായത്തിന് അഭിമാനമാണെന്ന് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ പറഞ്ഞു. സൗണ്ട് മിക്സിങ്ങില്‍ സിനോയി ജോസഫിന് രണ്ടാം തവണയാണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ സോജി ജോര്‍ജ്, പി.കെ മണിലാല്‍, എന്‍ സുരേഷ് കുമാര്‍, ആന്‍സി തങ്കച്ചന്‍, ബിന്ദു രാജു, എന്‍ സഞ്ജയന്‍, സ്വപ്ന മനോജ്, മിനി മോള്‍, ഗീതാ സോമന്‍, ശാന്തിനി രാജീവ്, സെക്രട്ടറി കെ രെജിമോന്‍, അസി. സെക്രട്ടറി സുധീന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.