Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴുതുവള്ളില്‍ ഭഗവതിക്ഷേത്രത്തില്‍ സപ്താഹയജ്ഞം തുടങ്ങി
14/09/2023
പള്ളിപ്രത്തുശ്ശേരി പഴുതുവള്ളില്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ദീപപ്രകാശനം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍ നിര്‍വഹിക്കുന്നു. 

വൈക്കം: എസ്എന്‍ഡിപി യോഗം പള്ളിപ്പുറത്തുശ്ശേരി ശാഖയുടെ കീഴിലുള്ള പഴുതുവള്ളില്‍ ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശന വൈക്കം യൂണിയന്‍ വൈസ് പ്രഡിഡന്റ് കെ.വി പ്രസന്നന്‍ നിര്‍വഹിച്ചു. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വം യജ്ഞവേദിയില്‍ കൊണ്ടുവന്നു. വിഗ്രഹ സമര്‍പ്പണം മണി മഠത്തില്‍ നിര്‍വഹിച്ചു. ശ്രീകൃഷ്ണന്റെ മൂലവിഗ്രഹ സമര്‍പ്പണം സ്വാതി സന്തോഷ് ശിവനിവാസ് നടത്തി. ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രികള്‍ വിഗ്രഹ പ്രതിഷ്ഠ നടത്തി. മേല്‍ശാന്തി ചെമ്മനത്തുകര ഷിബുശാന്തി മുഖ്യകാര്‍മികനായി. സജിനി പ്രസന്നന്‍ ഭാഗവത സമര്‍പ്പണവും ഓട്ടുപറ സമര്‍പ്പണം അര്‍ച്ചന കുടുബശ്രീയും നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ തണ്ണീര്‍മുക്കം സന്തോഷ്‌കുമാര്‍ ഭാഗവത മാഹാത്മ പ്രഭാക്ഷണം നടത്തി. സപ്താഹ കമ്മിറ്റി ചെയര്‍മാന്‍ കെ.പി സാബു, കണ്‍വീനര്‍ ടി.എസ് സാംജി, സെക്രട്ടറി സി ലത എന്നിവര്‍ നേതൃത്വം നല്‍കി.