Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോട്ടറി കലോത്സവവും കുടുംബസംഗമവും സംഘടിപ്പിച്ചു
14/09/2023
റോട്ടറി സോണ്‍ 37-ാം മേഖലാ കുടുംബസംഗമവും കലോത്സവും റോട്ടറി അസി. ഗവര്‍ണര്‍ ജീവന്‍ ശിവറാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റോട്ടറി സോണ്‍ 37-ാം മേഖല കുടുംബസംഗമവും കലോത്സവവും നടന്നു. റോട്ടറി അസി. ഗവര്‍ണര്‍ ജീവന്‍ ശിവറാം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍, കടുത്തുരുത്തി, തലയോലപ്പറമ്പ് വൈക്കം റോട്ടറി ക്ലബ്ബുകളിലെ അംഗങ്ങളും കുട്ടികളും കുടുംബ സംഗമത്തില്‍ പങ്കെടുത്തു. റോട്ടറി സംസ്ഥാന കലോത്സവ ചെയര്‍മാന്‍ രവികുമാര്‍, ജില്ലാ ചെയര്‍മാന്‍ കണ്ണന്‍ എസ്.പ്രസാദ്, മുന്‍ അസി. ഗവര്‍ണര്‍മാരായ അന്‍വര്‍ മുഹമ്മദ്, രാജന്‍ പൊതി, എം സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി. റോട്ടറി പ്രസിഡന്റുമാരായ ഡോ. എന്‍ ശശി, പി.എ സുധീരന്‍, ജോസ് കണിവേലില്‍, സിബി ഇമ്മാനുവല്‍, ഡോ. ജി സുമിത്രന്‍, ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. വയലിനിസ്റ്റ് വൈക്കം മനോജ്, നാട്യശ്രീ ശ്രീജ ദിലീപ് എന്നിവര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു. മത്സര വിജയികള്‍ നവംബര്‍ മാസം നടക്കുന്ന ജില്ലാ കലോത്സവത്തിന് അര്‍ഹത നേടി. വിജയികള്‍ക്ക് സോണ്‍ അധികൃതര്‍ പാരിതോഷികങ്ങള്‍ നല്‍കി.