Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലാസത്തിന്റെ വര്‍ണക്കൂടാരവുമായി ഉദയനാപുരം സ്‌കൂള്‍
13/09/2023
ഉദയനാപുരം ഗവ. യുപി സ്‌കൂളില്‍ കുട്ടികളുടെ വിനോദത്തിനായി നിര്‍മിച്ച വര്‍ണക്കൂടാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം ഗവ. യു.പി സ്‌കൂളില്‍ കുഞ്ഞിളം മനസ്സുകള്‍ക്ക് അറിവിന്റെയും ഉല്ലാസത്തിന്റെയും വലിയ ലോകം തുറന്നുകൊടുക്കുന്ന വര്‍ണക്കൂടാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് പഠനത്തോടൊപ്പം കായികവും കലാപരവുമായ അറിവ് നേടിക്കൊടുക്കുകയാണ് ഉദയനാപുരം മാതൃകാ പ്രീ പ്രൈമറി സ്‌കൂള്‍ ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്തു. ഡിപിഒ ധന്യ പി വാസു, പ്രധാനാധ്യാപിക സീനത്ത് ബീവി, സി.ടി ശ്യാമള, ടി.പി രാജലക്ഷ്മി, എം.ആര്‍ സുനിമോള്‍, ആശാ ജോര്‍ജ്, കെ.ഡി മമിത, സാറാ ഗ്ലാഡിസ്, പി.എസ് സന്തോഷ്, എസ് കൃഷ്ണശ്രീ, എം.എ ഷെമീമുദ്ദീന്‍, ഷിജു ജോണി എന്നിവര്‍ പ്രസംഗിച്ചു.