തിങ്ക് താങ്ക് പ്രതിമാസ ചര്‍ച്ചാ പരിപാടി
03/05/2016
തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ തിങ്ക് താങ്ക് പ്രതിമാസ ചര്‍ച്ചാ പരിപാടി ആരംഭിച്ചു. 'ഫ്രാന്‍സീസ് മാര്‍പ്പാപ്പ യുഗപുരുഷന്' എന്ന വിഷയത്തെ അധികരിച്ച് മാധ്യമ പ്രവര്ത്തകന് സണ്ണി ചെറിയാന്, കൊതവറ സെന്റ് സേവ്യേഴ്സ് കോളേജ് അദ്ധ്യാപകന് ഡോ. ടോമി ജോസഫ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെന്റ് ജോര്‍ജ്ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ മോഡറേറററായിരുന്നു. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച്ച വൈകിട്ട് 6 മുതല്‍ തലയോലപ്പറമ്പ് പള്ളി അങ്കണത്തില്‍ വ്യത്യസ്ത വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചര്‍ച്ച നടത്തുന്നത്.