Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അവഭ്യഥസ്‌നാനം ഭക്തിസാന്ദ്രമായി
13/09/2023
ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപന ചടങ്ങായ അവഭ്യഥസ്നാനം ക്ഷേത്രക്കുളത്തില്‍ മേല്‍ശാന്തി കൃഷ്ണന്‍ മൂത്തതിന്റെ കാര്‍മികത്വത്തില്‍ നടക്കുന്നു.

വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ സമാപന ചടങ്ങായ അവഭ്യഥസ്‌നാനം ക്ഷേത്രക്കുളത്തില്‍ നടന്നു. ചടങ്ങിന്റെ ഭാഗമായി ശ്രീകൃഷ്ണ വിഗ്രഹം വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രക്കുളക്കടവിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ മൂത്തത്, യജ്ഞാചാര്യന്‍ മുണ്ടക്കയം മധു എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. ചടങ്ങിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിഷ്ണുപൂജ, അന്നദാനം എന്നിവയും നടത്തി. ക്ഷേത്രം പ്രസിഡന്റ് എം.വി രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി രാഗേഷ് ടി നായര്‍, ട്രഷറര്‍ പി.സി ശ്രീകാന്ത്, വനിതാ സമാജം പ്രസിഡന്റ് ഷീല അനില്‍കുമാര്‍, സെക്രട്ടറി കമലം, ട്രഷറര്‍ മായാ രാജേന്ദ്രന്‍, പി ജയകുമാര്‍, ഹരിഹരന്‍, കെ.എന്‍ ഭാസ്‌കരന്‍ നായര്‍, അനൂപ് ആര്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.