Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് കരയോഗം വാര്‍ഷികവും ഓണാഘോഷവും നടത്തി
13/09/2023
വടയാര്‍ കിഴക്കേക്കര 912-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷികവും ഓണാഘോഷവും കരയോഗം പ്രസിഡന്റ് എന്‍.പി പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: വടയാര്‍ കിഴക്കേക്കര 912-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും നടത്തി. പൂവിടല്‍, വിവിധ മത്സരങ്ങള്‍, സുന്ദരിക്ക് പൊട്ട് തൊടല്‍, നാരങ്ങ സ്പൂണ്‍, ബോള്‍ പാസിങ്, ഓണം പ്രശ്നോത്തരി എന്നിവ പ്രധാന പരിപാടികളായിരുന്നു. ഓണത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് മത്സരം നടത്തി. കരയോഗം പ്രസിഡന്റ് എന്‍.പി പ്രേംകുമാര്‍ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. ആനന്ദക്കുട്ടന്‍, സുരേഷ്‌കുമാര്‍, പ്രദീപ് കുമാര്‍, ചന്ദ്രമോഹനന്‍ നായര്‍, ജയകുമാര്‍, കെ.എസ് സാജുമോന്‍, അനില്‍കുമാര്‍, ലേഖ, ബേബി, ദീപ, മിനി എന്നിവര്‍ പ്രസംഗിച്ചു.