Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണ്ണീര്‍മുക്കം ബണ്ട് തുറന്നിടണമെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ്
12/09/2023
മത്സ്യതൊഴിലാളി കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രവര്‍ത്തകയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എസ് വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മത്സ്യതൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിനും വേമ്പനാട്ട് കായലില്‍ അനുദിനം വര്‍ധിച്ചുവരുന്ന മാലിന്യം തടയാനും തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷക്കാലം പരീക്ഷണാര്‍ത്ഥം തുറന്നിടണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എസ് വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.സി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി, സംസ്ഥാന സെക്രട്ടറി ടി.കെ വാസുദേവന്‍, എം.അശോകന്‍,  പി.എന്‍ കൃഷ്ണകുമാര്‍, ബിജു ഷാജി, ആര്‍.ഷാജി, അശോകന്‍ തറവട്ടം എന്നിവര്‍ പ്രസംഗിച്ചു.