Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയോജന ക്ഷേമത്തിന് പദ്ധതി വേണം: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ്
11/09/2023
സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വൈക്കം മേഖലാ സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പെന്‍ഷന്‍ തുക 500 രൂപയായി വര്‍ധിപ്പിക്കണം എന്നും സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാര ഭവനില്‍ നടന്ന മേഖലാ സമ്മേളനവും കുടുംബ സംഗംമവും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ വിജയകുമാര കുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജന്‍ അക്കരപ്പാടം, സി.ടി കുര്യാക്കോസ്, ട്രഷറര്‍ സി.എം ദാസപ്പന്‍, ജില്ലാ സെക്രട്ടറി തോമസ് പോത്തന്‍, പ്രീത് ഭാസ്‌കര്‍, എം.ജി സോമനാഥന്‍ നായര്‍, കെ.സി ധനപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി രാജന്‍ അക്കരപ്പാടം (പ്രസിഡന്റ്), സി.എം ദാസപ്പന്‍ (വൈസ് പ്രസിഡന്റ്), സി.ടി കുര്യാക്കോസ് (സെക്രട്ടറി), ശശികുമാരന്‍ നായര്‍ (ജോയിന്റ് സെക്രട്ടറി), കെ.സി ധനപാലന്‍(ട്രഷറര്‍), ബി.ആര്‍ ഗിരിജാദേവി (വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍), സി.രാജി (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.